Connect with us

Kerala

പ്രശ്‌നങ്ങളൊന്നുമില്ല; തരൂര്‍ കോണ്‍ഗ്രസ് നിലപാടിനൊപ്പം: കെ സി വേണുഗോപാല്‍

അതേ സമയം രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തരൂര്‍ മാധ്യമങ്ങളെ കാണാതെ മടങ്ങുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയുമായി ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തിയെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാം കൂളാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ . കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പമാണ് ശശി തരൂര്‍ എന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.അതേ സമയം രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തരൂര്‍ മാധ്യമങ്ങളെ കാണാതെ മടങ്ങുകയായിരുന്നു.

്‌കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയേയും മോദി-ട്രംപ് കൂടിക്കാഴ്ചയേയും പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ശശി തരൂരിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ കെ സി വേണുഗോപാലും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടിലും ചര്‍ച്ച നടന്നതായാണ് അറിയുന്നത്‌രാഹുലിനൊപ്പമുണ്ടായിരുന്നതായാണ് വിവരം

 

---- facebook comment plugin here -----

Latest