Connect with us

Kerala

കോഴിക്കോട് സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടില്‍ മോഷണം; 21 പവന്‍ സ്വര്‍ണം കവര്‍ന്നു

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വിനോദ് ഭട്ടതിരിപ്പാടും ഭാര്യയും ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് പോയതിനുശേഷമാണ് മോഷണം.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപം സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടില്‍ മോഷണം. സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ഡോക്ടര്‍ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലാണ് മോഷണം നടന്നത്. അടച്ചിട്ട വീട് കുത്തി തുറന്ന് 21 പവന്‍ സ്വര്‍ണം കവര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വിനോദ് ഭട്ടതിരിപ്പാടും ഭാര്യയും ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് പോയതിനുശേഷമാണ് കവര്‍ച്ച നടന്നത്.

ദമ്പതികള്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് വാതില്‍ കുത്തിത്തുറന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുകളിലത്തെ നിലയില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടമായത്. സ്വര്‍ണത്തോടൊപ്പം സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വാച്ചും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടില്ലെന്ന് വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന് അടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാള്‍ നില്‍ക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിട്ടുണ്ട്.

 

 

Latest