Kerala
ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

പത്തനംതിട്ട | മുദ്ര ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍. തിരുമൂലപുരം പൊന്‍വേലിക്കാവ് കുരിശുമ്മൂട്ടില്‍ ഇന്ദു (39) വിനെയാണ് തിരുവല്ല പോലീസ് പിടികൂടിയത്.
15 ലക്ഷം രൂപയുടെ മുദ്ര ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിരമ്ട് ലക്ഷത്തോളം രൂപ തന്നില്‍ നിന്ന് കൈപ്പറ്റിയതായി ചൂണ്ടിക്കാട്ടി തൊട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ മേലേതില്‍ സുനിത എന്ന യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചതായി ഇന്ദു സമ്മതിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി, പാല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും തട്ടിപ്പിനിരയായത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് കുറ്റൂരില്‍ വച്ച് നേരിട്ടും, തുടര്‍ന്ന് പല ദിവസങ്ങളിലായി ഗൂഗിള്‍ പേ വഴിയും സുനിതയുടെയും മറ്റ് ചിലരുടെയും കൈയില്‍ നിന്നും ഇന്ദു പണംകൈപറ്റി. എന്നാല്‍ ലോണ്‍ ശരിയാക്കിക്കൊടുക്കുകയോ, വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു.