Connect with us

Kerala

ഭർത്താവിൻ്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു

അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം ഒരാഴ്ച മുമ്പായിരുന്നു സംഭവം. 

Published

|

Last Updated

കല്പറ്റ | വയനാട് അമ്പലവയലില്‍ ഭർത്താവിൻ്റെ ആസിഡ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി ലിജിതയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആക്രമണത്തിൽ മകള്‍ക്കും പരുക്കേറ്റിരുന്നു. 12 വയസുകാരിയായ മകള്‍ അളകനന്ദ കോഴിക്കോട് മെഡി.കോളജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി സനലിനെ പിന്നീട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം ഒരാഴ്ച മുമ്പായിരുന്നു സംഭവം.

ഭര്‍ത്താവ് സനലിന്റെ പീഡനം മൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് ഒരു മാസം മുമ്പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭര്‍ത്താവ് സനല്‍ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. സനല്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.