Connect with us

Kerala

പ്രണയം നിരസിച്ച യുവതിയുടെ വീട്ടിൽ പെട്രോളുമായെത്തിയ യുവാവ് പിടിയിൽ

അരുൺജിത്തിൻ്റെ പക്കൽ നിന്ന് ഒരു ലിറ്റർ പെട്രോളും ലൈറ്ററും കണ്ടെടുത്തു.

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരിയിൽ പ്രണയം നിരസിച്ച യുവതിയുടെ വീട്ടിൽ പെട്രോളുമായി എത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത് (24) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം.

അരുൺജിത്തിൻ്റെ പക്കൽ നിന്ന് ഒരു ലിറ്റർ പെട്രോളും ലൈറ്ററും കണ്ടെടുത്തു. വീട്ടിലേക്ക് അരുൺജിത്ത് കയറിവരുന്നത് കണ്ട അമ്മ വാതിൽ അടച്ചു. വരാന്തയിലേക്ക് ഓടിക്കയറി ഭീഷണി മുഴക്കി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവെക്കുകയായിരുന്നു. പ്രതി മുമ്പും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രണയാഭ്യർഥന നടത്തി. ഇത് നിരസിച്ചതോടെയാണ് ആക്രമിക്കാൻ ഒരുങ്ങിയത്. മുമ്പും യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനാൽ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. ഇയാൾക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.

---- facebook comment plugin here -----

Latest