Connect with us

murder

ഭാര്യയെ കൊന്ന പ്രതിയുടെ മാതാവിനെ യുവാവ് കുത്തിക്കൊന്നു

പള്ളുരുത്തിയിലാണ് നാടിനെ ഞെട്ടിച്ച പ്രതികാരക്കൊല.

Published

|

Last Updated

കൊച്ചി | ഭാര്യയെ കൊന്ന പ്രതിയുടെ മാതാവിനെ കുത്തിക്കൊന്ന് യുവാവ്. കൊച്ചി പള്ളുരുത്തിയിലാണ് നാടിനെ ഞെട്ടിച്ച പ്രതികാരക്കൊല. പള്ളുരുത്തി സ്വദേശി ജയൻ്റെ കുത്തേറ്റ് വ്യാസപുരം കോളനിയിലെ സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ധര്‍മനും കുത്തേറ്റിട്ടുണ്ട്.

ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ജയന്‍ ദമ്പതിമാരെ വീട്ടില്‍ക്കയറി ആക്രമിച്ചത്. കുത്തേറ്റ സരസ്വതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ ധര്‍മന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജയന്റെ ഭാര്യയെ 2014ല്‍ ധര്‍മന്റെയും സരസ്വതിയുടെയും മകനായ മധു കൊന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകമെന്നാണ് പോലീസിൻ്റെ നിഗമനം. മധു അടുത്തിടെ പരോളിലിറങ്ങി പള്ളുരുത്തിയിലെ വീട്ടിലെത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇയാള്‍ ജയിലിലേക്ക് പോയിരുന്നു.

---- facebook comment plugin here -----

Latest