Connect with us

Kuwait

ഖുര്‍ആന്‍ പ്രാപഞ്ചിക ഭരണഘടന: ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്

ഐ സി എഫ് കുവൈത്ത് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തേഞ്ചേരി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുവൈത്ത് സിറ്റി | വിശുദ്ധ ഖുര്‍ആന്‍ സാര്‍വലൗകികവും ആഗോള പ്രശ്‌നങ്ങള്‍ക്കുള്ള സൗഹൃദ പരിഹാരവുമാണെന്ന് ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. വിശുദ്ധ ഖുര്‍ആന്‍ പഠിക്കുവാനും പഠിപ്പിക്കുവാനും ഖുര്‍ആനിന്റെ സന്ദേശം പ്രചരിപ്പിക്കുവാനും പ്രചോദനം നല്‍കിക്കൊണ്ട് ആര്‍ എസ് സി (രിസാല സ്റ്റഡി സര്‍ക്കിള്‍) കുവൈത്ത് ഖൈതാനില്‍ സംഘടിപ്പിച്ച എട്ടാമത് എഡിഷന്‍ തര്‍തീല്‍ നാഷണല്‍ ഹോളിഖുര്‍ആന്‍ പ്രിമീയോ സമാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറം പ്രതിനിധി ഡോ: അമീര്‍ ഹസ്സന്‍ ഖുര്‍ആനിന്റെ ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ സംബന്ധിച്ച് പ്രസംഗിച്ചു. മനോഹരമായി ഖുര്‍ആന്‍ പ്രതിപാദിച്ച ഭ്രൂണശാസ്ത്രം (Embryology), ഇരുണ്ട ഊര്‍ജം (ഡാര്‍ക്ക് എനര്‍ജി) എന്നിവയെ കുറിച്ചു അദ്ദേഹം സൂചിപ്പിച്ചു.

ആര്‍ എസ് സി കുവൈത്ത് നാഷണല്‍ ചെയര്‍മാന്‍ സഅദ് മൂസ അധ്യക്ഷത വഹിച്ചു. ഐ സി എഫ് കുവൈത്ത് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തേഞ്ചേരി ഉദ്ഘാടനം ചെയ്തു.

---- facebook comment plugin here -----

Latest