National
ഹിജാബ് നിരോധത്തിനെതിരായ ഹരജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി
ഹരജി പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച് ഇത് വരെയും രൂപീകരിച്ചിട്ടില്ല.
ന്യൂഡല്‍ഹി | കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്.
മാര്‍ച്ചില്‍ ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഹരജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് ചന്ദ്രചൂഡ് അറിയിച്ചത്.
നേരത്തെ ഹരജികള്‍ പരിഗണിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതോടെ ഹരജികള്‍ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടിരുന്നു. എന്നാല്‍ ഹരജി പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച് ഇത് വരെയും രൂപീകരിച്ചിട്ടില്ല.







