National
രാഹുല്‍ ഗാന്ധിയുടെ എംപി പദവി പുന:സ്ഥാപിച്ചതിനെതിരായ ഹരജി സുപ്രീംകോടതി തള്ളി
ഹരജിക്കാരനായ അഭിഭാഷകന്‍ അശോക് പാണ്ഡെയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ന്യൂഡല്‍ഹി|കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരായ ഹരജി സുപ്രീംകോടതി തള്ളി. ഹരജിക്കാരനായ അഭിഭാഷകന്‍ അശോക് പാണ്ഡെയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഇത്തരം അനാവശ്യ ഹരജികളുമായെത്തി കോടതിയുടെ സമയം കളയരുതെന്ന മുന്നറിയിപ്പും നല്‍കി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മെഹ്ത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
2019-ല്‍ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധി നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ അയോഗ്യനാക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കി. ഇതിനെതിരെയാണ് അഭിഭാഷകനായ അശോക് പാണ്ഡ്യ സുപ്രീം കോടതിയെ സമീപിച്ചത്.