rahul gandhi at parlement
അന്നം നല്‍കുന്നവര്‍ക്കായി പാര്‍ലിമെന്റില്‍ ഇന്ന് സൂര്യനുദിക്കും: രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ തൃണമൂല്‍ പങ്കെടുത്തില്ല
ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചര്‍ച്ചകൂടാതെ ബില്ലുകള്‍ പിന്‍വലിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അന്നം നല്‍കുന്നവര്‍ക്കായി പാര്‍ലിമെന്റില്‍ ഇന്ന് സൂര്യന്‍ ഉദിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അതിനിടെ പാര്‍ലിമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളെ വിളിച്ച് ചേര്‍ത്ത് യോഗം ചേര്‍ന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ സുപ്രധാന ശക്തിയായി മാറുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളാരും കോണ്‍ഗ്രസിന്റെ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തില്ല. നിരവധി സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനിരിക്കെ പ്രതിപക്ഷ നിരയിലെ ഈ ഐക്യമില്ലായ്മ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പാണ്.
---- facebook comment plugin here -----