Connect with us

Kerala

വിദ്യാര്‍ഥി വീട്ടിനുള്ളില്‍ പാമ്പ് കടിയേറ്റ് മരിച്ചു

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനവിനെ എന്തോ കടിച്ചതായി സംശയം തോന്നി

Published

|

Last Updated

തിരുവനന്തപുരം |  കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ പാമ്പുകടിയേറ്റ് മരിച്ചു. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകന്‍ അഭിനവ് സുനില്‍(16) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനവിനെ എന്തോ കടിച്ചതായി സംശയം തോന്നി.. ഉടന്‍ കുട്ടി അച്ഛനോട് ഇക്കാര്യം പറയുകയും ഉടന്‍ തന്നെ സുനിലിന്റെ ഓട്ടോയില്‍ ഇവര്‍ സമീപ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.തുടര്‍ന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ഏലിയാകാം കടിച്ചത് എന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന സംശയമുണ്ടായത്.സംഭവമറിഞ്ഞ് നാട്ടുകാര്‍ പോലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയിലെ കവറില്‍ നിന്നും പാമ്പിനെ കണ്ടെടുത്തു.

Latest