Connect with us

NARENDRAMODI

ബംഗളുരു - മൈസുരു എക്‌സ്പ്രസ് വേ ഇന്നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഇതോടെ നേരത്തെ മൂന്നര മണിക്കൂര്‍ സമയമെടുത്തിരുന്ന ബംഗളുരു- മൈസുരു യാത്രാസമയം ഒന്നര മണിക്കൂറായി കുറയും

Published

|

Last Updated

ബംഗളുരു | ബംഗളുരു – മൈസുരു എക്‌സ്പ്രസ് വേ ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 8,430 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിര്‍മിച്ചത്.

ഉച്ചയ്ക്ക് 12 മണിക്കു മാണ്ഡ്യയിലെ ഗജ്ജാല ഗരെയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി രണ്ടു കിലോമീറ്റര്‍ ദൂരംപ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടാവും.
തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകയില്‍ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി എത്തുന്നത്.

പത്തുവരി പാതയാണ് യാഥാര്‍ഥ്യമാകുന്നത്. ഇതോടെ നേരത്തെ മൂന്നര മണിക്കൂര്‍ സമയമെടുത്തിരുന്ന ബംഗളുരു- മൈസുരു യാത്രാസമയം ഒന്നര മണിക്കൂറായി കുറയും. ബംഗളുരുവില്‍
നിന്നു വടക്കന്‍ കേരളത്തിലേക്കുള്ളയാത്രയും എളുപ്പമായിത്തീരും.

ഹുബ്ബള്ളിയില്‍ നവീകരിച്ച റെയില്‍വെ സ്റ്റേഷനും മൈസൂരു – കുശാല്‍ നഗര്‍ നാലുവരിപാതയുടെ നിര്‍മാണവും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.

 

---- facebook comment plugin here -----

Latest