Connect with us

Saudi Arabia

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും,ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എയര്‍പോര്‍ട്ട് മാനേജ്മെന്റ് അറിയിച്ചു.

Published

|

Last Updated

റിയാദ്  | സഊദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും,ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എയര്‍പോര്‍ട്ട് മാനേജ്മെന്റ് അറിയിച്ചു.

ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7:34നായിരുന്നു സംഭവം. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ് റിയാദിലേക്ക് യാത്ര തിരിച്ച XY224 നമ്പറിലുള്ള ഫ്‌ലൈനാസ് എയര്‍ബസാണ് ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്

സംഭവത്തില്‍ സഊദി സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയംവിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ തന്നെ തുടരുന്നതായും വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി