Connect with us

vaccination certificate

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹരജി ചെലവ് സഹിതം തള്ളി

പൊതു താത്പര്യമല്ല, പ്രശസ്തി താത്പര്യമാണ് ഹരജിക്ക് പിന്നിലെന്നും ഹൈക്കോടതി നിരീക്ഷിച്ചു

Published

|

Last Updated

കൊച്ചി | കൊവിഡ് വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹരജി ചെലവ് സഹിതം തള്ളി. കേരള ഹൈക്കോടതിയുടെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ചാണ് ഹരജി തള്ളിയത്. ഹരജിക്കാരന്‍ ഒരു ലക്ഷം രൂപ പിഴ ആറാഴ്ചക്കകം കേരള ലീഗല്‍ സര്‍വീസസ് സൊസൈറ്റിയില്‍ അടക്കണം എന്നും ഹൈക്കോടതി വിധിച്ചു.

ഹരജി തീര്‍ത്തും ബാലിശമാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ട്. പൊതു താത്പര്യമല്ല, പ്രശസ്തി താത്പര്യമാണ് ഹരജിക്ക് പിന്നിലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗൗരവമുള്ള കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുമ്പോള്‍ അനാവശ്യ ഹരജികള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പണം കൊടുത്ത് സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്‌സീന്‍ എടുക്കുമ്പോള്‍ മോദിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കടുത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ ആണ് ഹരജി നല്‍കിയത്.

Latest