Connect with us

Kerala

ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒമ്പതു ലക്ഷം കവര്‍ന്നു

കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി റഫീഖിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

Published

|

Last Updated

കണ്ണൂര്‍ | ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒമ്പതു ലക്ഷം കവര്‍ന്നതായി ആരോപണം. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി റഫീഖിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

പുലര്‍ച്ചെ ബെംഗളൂരുവില്‍ നിന്ന് ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് സംഭവം. മര്‍ദിച്ച് അവശനാക്കി കാപ്പാട് ഉപേക്ഷിച്ച സംഘം കടന്നുകളഞ്ഞെന്ന് റഫീഖ് പറഞ്ഞു.

പണയ സ്വര്‍ണമെടുക്കാന്‍ കടം വാങ്ങിയ പണമാണ് കവര്‍ന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest