Connect with us

OBITUARY

ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ ഉടമ വൈദ്യുതാഘാതമേറ്റ് മരിച്ചു

വൈദ്യുതി ലൈനിനു മുകളിലൂടെ ഇലക്ട്രിക് കേബിള്‍ എറിഞ്ഞതോടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ഉതിമൂട്ടില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ചു. വയലത്തല ചാക്കപ്പാലം മേപ്രത്ത് ചന്ദ്രശേഖരന്‍ നായര്‍, തങ്കമണി ദമ്പതികളുടെ മകന്‍ എം സി പ്രസാദ് നായര്‍(48) ആണ് മരിച്ചത്. ഉതിമൂടിന് സമീപം പന്തളം മുക്കില്‍ മരണം നടന്ന വീട്ടില്‍ ലൈറ്റിന്റെ ജോലികള്‍ ചെയ്യുന്നതിനിടെ വൈകിട്ടു നാലിനായിരുന്നു അപകടം. വൈദ്യുതി ലൈനിനു മുകളിലൂടെ ഇലക്ട്രിക് കേബിള്‍ എറിഞ്ഞതോടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. വയലത്തല പ്രസാദ് സൗണ്ട്‌സ് ഉടമയായിരുന്നു.

ഭാര്യ: ശ്രീലേഖ. മക്കള്‍: ഗീതു പ്രസാദ്, ഗംഗാ പ്രസാദ്. മൃതദേഹം മോര്‍ച്ചറിയില്‍.

---- facebook comment plugin here -----

Latest