Connect with us

International

ഓറഞ്ച് തുണിക്കഷണം പോലെയുള്ള ബ്ലാങ്കറ്റ് നീരാളിയെ കണ്ടെത്തി

ക്വീന്‍സ്ലാന്റില്‍ നിന്നുള്ള ഒരു മറൈന്‍ ബയോളജിസ്റ്റാണ് ഈ ബ്ലാങ്കറ്റ് നീരാളിയെ കണ്ടെത്തിയിരിക്കുന്നത്.

Published

|

Last Updated

ബ്രിസ്ബാനെ| ഓറഞ്ച് നിറമുള്ള ബ്ലാങ്കറ്റ് നീരാളിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്വീന്‍സ്ലാന്റില്‍ നിന്നുള്ള ഒരു മറൈന്‍ ബയോളജിസ്റ്റാണ് ഈ ബ്ലാങ്കറ്റ് നീരാളിയെ കണ്ടെത്തിയിരിക്കുന്നത്. ക്വീന്‍സ്ലന്‍ഡ് തീരത്ത് ലേഡി എലിയറ്റ് ദ്വീപിന് സമീപം സ്നോര്‍ക്കെല്ലിംഗ് നടത്തുന്നതിനിടെയാണ് ജസീന്ത ഷാക്കിള്‍ട്ടണ്‍ ഈ അപൂര്‍വ കടല്‍ ജീവിയെ കണ്ടത്. നീലക്കടലില്‍ പൊങ്ങിക്കിടക്കുന്ന ഓറഞ്ച് നിറത്തിലുള്ള ഒരു തുണിക്കഷണം പോലെയാണ് നീരാളി കാണപ്പെട്ടതെന്നാണ് മറൈന്‍ ബയോളജിസ്റ്റ് പറയുന്നത്.

തുറന്ന സമുദ്രങ്ങളില്‍ ജീവിതം ചെലവഴിക്കുന്ന, അപൂര്‍വ്വമായി മാത്രം കാണാനാവുന്ന പെലാജിക് ഒക്ടോപസ് ഇനങ്ങളാണിവ. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതിന്റെ ഒരു ആണ്‍ ഒക്ടോപസിനെ അവസാനമായി കണ്ടത്. നീരാളി വെള്ളത്തിലൂടെ നീങ്ങുന്നത് കാണുന്നത് കൗതുകകരമാണെന്നും ആദ്യം കണ്ടപ്പോള്‍ നീളമുള്ള ചിറകുകളുള്ള ഒരു മത്സ്യക്കുഞ്ഞായിരിക്കും എന്നാണ് കരുതിയതെന്നും ജസീന്ത ഷാക്കിള്‍ട്ടണ്‍ പറഞ്ഞു.

ബ്ലാങ്കറ്റ് ഒക്ടോപസുകള്‍ക്ക് ഈ പേര് ലഭിച്ചത്, ഈ ഇനത്തിലെ സ്ത്രീകളില്‍ നിന്നാണ്. പെണ്‍ ബ്ലാങ്കറ്റ് നീരാളി രണ്ട് മീറ്റര്‍ വരെ നീളം വയ്ക്കും. എന്നാല്‍ ആണ്‍ ബ്ലാങ്കറ്റ് ഒക്ടോപസിന് 2.4 സെന്റീമീറ്റര്‍ മാത്രമേ നീളമുണ്ടാകൂ. മാത്രമല്ല, ഇണചേരല്‍ കഴിഞ്ഞ് ഉടന്‍ തന്നെ അവ ചാവുകയും ചെയ്യുന്നു. ഇത് കാരണം അവയെ അധികം കാണുകയുമില്ല.

 

Latest