Connect with us

Techno

വണ്‍ പ്ലസ് 12ആര്‍ സ്മാര്‍ട്ട്‌ഫോണ്‍ നാളെ വില്‍പനയ്‌ക്കെത്തും

വണ്‍ പ്ലസ് 12ആറിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 39,999 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് അടുത്തിടെ രണ്ട് മോഡലുകളാണ് വിപണിയില്‍ ഇറക്കിയത്. വണ്‍ പ്ലസ് 12, വണ്‍ പ്ലസ് 12ആര്‍ എന്നിവയാണ് അവ. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഫ്‌ലാഗ്ഷിപ്പ് മോഡല്‍ വണ്‍ പ്ലസ് 12 വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു.

വണ്‍ പ്ലസ് 12ആര്‍ ഉടന്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് വിവരം. വണ്‍ പ്ലസ് 12ആറിന് 6.78-ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലേയാണുളളത്. സ്മാര്‍ട്ട്ഫോണിന് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. 8എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 2എംപി മാക്രോ സെന്‍സര്‍ എന്നിവയ്ക്കു പിന്തുണയുള്ള 50എംപി സോണി ഐഎംഎക്‌സ് 890 പ്രൈമറി സെന്‍സറുള്ള ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം വണ്‍ പ്ലസ് 12ആറില്‍ ഒരുക്കിയിട്ടുണ്ട്. വണ്‍ പ്ലസ് 12ആറില്‍ 5500എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും.

വണ്‍ പ്ലസ് 12ആറിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 39,999 രൂപയാണ് വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപയാണ് വില. സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ വില്‍പ്പന ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

Latest