Kerala
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 2000 കടന്നു
എറണാകുളം (622), തിരുവനന്തപുരം (416) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍

തിരുവനന്തപുരം | സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും രണ്ടായിരം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂരിനിടെ 2,272 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം (622), തിരുവനന്തപുരം (416) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.
---- facebook comment plugin here -----