Connect with us

First Gear

ന്യൂ ഏയ്ജ് ബലേനോ രാജ്യത്ത് നാളെ വില്‍പ്പനയ്‌ക്കെത്തും

നിലവില്‍ കാറിനായുള്ള ഔദ്യോഗിക ബുക്കിംഗ് 11,000 രൂപയ്ക്ക് ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രീമിയം ഹാച്ച്ബാക്ക് വിപണിയില്‍ 10 ലക്ഷം യൂണിറ്റ് വില്‍പ്പന മറികടന്നു കുതിക്കുന്ന മാരുതി സുസുക്കി ബലേനോ പുത്തന്‍ രൂപത്തില്‍ നാളെ രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തും. ന്യൂ ഏയ്ജ് ബലേനോ എന്നാണ് വാഹന നിര്‍മാതാക്കള്‍ ഇതിനെ വിളിക്കുന്നത്. നിലവില്‍ കാറിനായുള്ള ഔദ്യോഗിക ബുക്കിംഗ് 11,000 രൂപയ്ക്ക് ആരംഭിച്ചിട്ടുണ്ട്. 2022 മോഡല്‍ ബലേനോ സ്വന്തമാക്കാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് നെക്സ ഷോറൂമുകള്‍ വഴിയോ അല്ലെങ്കില്‍ നെക്സയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പ്രീമിയം ഹാച്ച് പ്രീ-ബുക്ക് ചെയ്യാം.

പരിഷ്‌ക്കരിച്ച ഗ്രില്‍, പുനര്‍നിര്‍മിച്ച ഹുഡ്, സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, ക്രോം ഇന്‍സെര്‍ട്ടുകളുള്ള ഒരു പുതിയ ഫ്രണ്ട് ബമ്പര്‍, വീതിയേറിയ ഒരു പുതിയ ബമ്പര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കനത്ത രീതിയില്‍ നവീകരിച്ച ബാഹ്യ രൂപകല്‍പ്പനയാണ് 2022 മാരുതി സുസുക്കി ബലേനോ ഫെയ്സ്ലിഫ്റ്റിന്റെ സവിശേഷത.
സ്പ്ലെന്‍ഡിഡ് സില്‍വര്‍, നെക്സ ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, ഒപ്യുലന്റ് റെഡ്, ലക്സ് ബീജ് എക്സ്റ്റീരിയര്‍ ഷെയ്ഡുകളില്‍ പുതിയ ബലേനോ ലഭ്യമാകും. സിഗ്മ, ഡെല്‍റ്റ, സീറ്റ, സീറ്റ (ഒ), ആല്‍ഫ, ആല്‍ഫ (ഒ) എന്നീ വകഭേദങ്ങളില്‍ പുതിയ ബലേനോ തെരഞ്ഞെടുക്കാനും സാധിക്കും.

പുതിയ മാരുതി സുസുക്കി ബലേനോയ്ക്ക് തുടിപ്പേകുന്നത് 89 ബിഎച്ച്പി പവറില്‍ 113 എന്‍എം ടോര്‍ഖ് ഉത്പാദിപ്പിക്കുന്ന ഐഡിള്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷനോടുകൂടിയ 1.2 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും. ഈ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ ഒരു എഎംടി ഓട്ടോമാറ്റിക് യൂണിറ്റിലേക്കായിരിക്കും കമ്പനി ജോടിയാക്കുക. മൈലേജിന്റെ കാര്യത്തില്‍ പുതിയ വിവരങ്ങള്‍ അനുസരിച്ച് 2022 മാരുതി ബലേനോ മാനുവലിന് 22.35 കിലോമീറ്റര്‍ മൈലേജാകും ഉണ്ടാവുക. അതേസമയം കാറിന്റെ എഎംടി വേരിയന്റിന് 22.94 കിലോമീറ്ററാണ് ലഭിക്കുക.

 

Latest