Connect with us

nrc assam

ഇന്ത്യൻ പൗരനല്ലെന്ന് വിധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തയാളുടെ മാതാവ് ഇന്ത്യൻ പൗരയെന്ന് വിധി

ഇന്ത്യൻ പൗരനല്ലെന്ന് വിദേശ ട്രൈബ്യൂണല്‍ വിധിച്ചതിനെ തുടര്‍ന്ന് അകോള്‍ റാണിയുടെ മകൻ അര്‍ജുൻ നാമസുദ്ര 2012ല്‍ ആത്മഹത്യ ചെയ്തിരുന്നു.

Published

|

Last Updated

ഗുവാഹത്തി | ഇന്ത്യൻ പൗരനല്ലെന്ന് വിധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തയാളുടെ മാതാവ് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഇന്ത്യൻ പൗരയാണെന്ന് തെളിഞ്ഞു. അസമിലെ ചച്ചാര്‍ ജില്ലയിലെ 83കാരിയായ അകോള്‍ റാണി നമാസുദ്രയാണ് ഇന്ത്യൻ പൗരയാണെന്ന് വിദേശ ട്രൈബ്യൂണല്‍ വിധിച്ചത്. ഇന്ത്യൻ പൗരനല്ലെന്ന് വിദേശ ട്രൈബ്യൂണല്‍ വിധിച്ചതിനെ തുടര്‍ന്ന് അകോള്‍ റാണിയുടെ മകൻ അര്‍ജുൻ നാമസുദ്ര 2012ല്‍ ആത്മഹത്യ ചെയ്തിരുന്നു.

അകോള്‍ റാണി വിദേശ ട്രൈബ്യൂണലില്‍ നല്‍കിയ അതേ രേഖകള്‍ തന്നെയാണ് മകനും നല്‍കിയിരുന്നത്. എന്നാല്‍ അത് അംഗീകരിക്കാതിരുന്ന ട്രൈബ്യൂണല്‍ അദ്ദേഹത്തെ വിദേശിയെന്ന് മുദ്രകുത്തുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം അത്മഹത്യ ചെയ്തത്. 2014ലെ പൊതുതിരഞ്ഞെടു പ്പില്‍ അര്‍ജുന്റെ മരണം ബി ജെ പി പ്രാചരണത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. അര്‍ജുൻ മരിച്ചത് തനിക്കുവേണ്ടിയല്ലെന്നും തടങ്കല്‍പാളയങ്ങളില്‍ കിടക്കുന്ന ലക്ഷക്കണക്കിന് പേരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും അവര്‍ക്ക് വേണ്ടി അര്‍ജുൻ തന്റെ ജീവിതം ബലിയര്‍പ്പിച്ചെന്നും അന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. അകോള്‍ റാണിയുടെ വീട് സന്ദര്‍ശിച്ച ബി ജെ പി പ്രവര്‍ത്തകര്‍ അവര്‍ക്ക് പിന്തുണ വാഗ്ദാനം നല്‍കിയിരുന്നു.

സമഗ്രവും സ്വീകാര്യവും വിശ്വസനീയവുമായ തെളിവുകള്‍ നിരത്തിയാണ് അകോള്‍ റാണി തന്റെ ഇന്ത്യൻ പൗരത്വം തെളിയി ച്ചത്. 1996 ന് മുമ്പ് മുതല്‍ അസമിലായിരുന്നു ജീവിതമെന്ന് അവര്‍ക്ക് തെളിയിക്കാനായി. 22 വര്‍ഷം മുമ്പാണ് അകോള്‍ റാണിയുടെ പൗരത്വം അസം പോലീസ് ആദ്യം ചോദ്യം ചെയ്തത്.