Connect with us

Kerala

മീം ലോഗോ പ്രകാശിതമായി

  സെപ്lതംബറില്‍ നോളജ് സിറ്റിയില്‍ വെച്ചാണ് ഏഴാമത് മീം കവിയരങ്ങ് നടക്കുന്നത്

Published

|

Last Updated

കോഴിക്കോട് | തിരുനബി പ്രമേയമാവുന്ന മീം ഏഴാം എഡിഷന്റെ ലോഗോ പ്രകാശിതമായി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ‘മുത്തുനബി എന്‍ലൈറ്റനിംഗ് എക്‌സ്പീരിയന്‍ഷ്യല്‍ മെഗാ ഫെലിബ്രെയിസ’  എന്ന പ്രമേയത്തിലാണ് ഏഴാം എഡിഷന്‍ ആഘോഷിക്കുന്നത്.
സെപ്തംബറില്‍ നോളജ് സിറ്റിയില്‍ വെച്ചാണ് ഏഴാമത് മീം കവിയരങ്ങ് നടക്കുന്നത്. വര്‍ഷങ്ങളായി നടക്കുന്ന കവിയരങ്ങിന് പുറമെ നിരവധി മറ്റ് പ്രോഗ്രാമുകള്‍ മീമിന്റെ ഭാഗമായി നടക്കും. അഡ്വ. സുഹൈല്‍ സഖാഫി നല്ലളം, മുഹമ്മദ് നൂറാനി വള്ളിത്തോട്, അല്‍ വാരിസ് അഡ്വ. നിഹാല്‍ നൂറാനി, അല്‍ വാരിസ് ശാഹിദ് നൂറാനി മോങ്ങം, അല്‍ വാരിസ് സിനാന്‍ അമ്പലപ്പുഴ, അല്‍ വാരിസ് ഫസല്‍ വള്ളുവങ്ങാട്, അല്‍ വാരിസ് മുഹമ്മദ് കെ എം, അല്‍ വാരിസ് നിഹ്‌മത്തുല്ല സംബന്ധിച്ചു.

Latest