Kerala
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കൈയേറ്റം
മാതൃഭൂമി ന്യൂസ് കാമറാമാന്‍ ജിതേഷ്, കേരളാ വിഷന്‍ കാമറാമാന്‍ വസീം അഹമ്മദ്, റിപ്പോര്‍ട്ടര്‍ റിയാസ് എന്നിവര്‍ക്കെതിരെയായിരുന്നു ആക്രമണം.
കോഴിക്കോട് | കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കൈയേറ്റം. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ എല്‍ ഡി എഫ് പ്രവര്‍ത്തകരാണ് കൈയേറ്റം ചെയ്തത്.
മാതൃഭൂമി ന്യൂസ് കാമറാമാന്‍ ജിതേഷ്, കേരളാ വിഷന്‍ കാമറാമാന്‍ വസീം അഹമ്മദ്, റിപ്പോര്‍ട്ടര്‍ റിയാസ് എന്നിവര്‍ക്കെതിരെയായിരുന്നു ആക്രമണം.
കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എല്‍ ഡി എഫ്-യു ഡി എഫ് കൗണ്‍സിലര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ത്തല്ലി. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരാണ് ആക്രമണത്തിനിരയായത്.