Connect with us

Kerala

പോലീസ് സ്‌റ്റേഷനില്‍ പരാക്രമം നടത്തിയ ആള്‍ അറസ്റ്റില്‍

വാഹനാപകട കേസില്‍ വിളിച്ചു വരുത്തിയപ്പോഴായിരുന്നു വിന്‍സെന്റിന്റെ പരാക്രമം. 'അമേരിക്കന്‍ ബുള്ളി' വിഭാഗത്തില്‍പ്പെട്ട നായയുമായാണ് ഇയാള്‍ കാറില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.

Published

|

Last Updated

തൃശൂര്‍ | പോലീസ് സ്റ്റേഷനില്‍ നായയുമായി എത്തി പരാക്രമം നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ കണ്ടാണശ്ശേരി പോലീസ് സ്‌റ്റോഷനില്‍ അക്രമാസക്തനായ കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെയാണ് അറസ്റ്റ് ചെയ്തത്.

സ്റ്റേഷനില്‍ നായയുമായി എത്തിയ വിന്‍സെന്റ് ചോദ്യം ചെയ്ത പോലീസുകാരനെ ചവിട്ടി വീഴ്ത്തി. പോലീസ് സ്റ്റേഷന്റെ ഗേറ്റ് വാഹനമിടിച്ചു തകര്‍ത്തു.

വാഹനാപകട കേസില്‍ വിളിച്ചു വരുത്തിയപ്പോഴായിരുന്നു വിന്‍സെന്റിന്റെ പരാക്രമം. ‘അമേരിക്കന്‍ ബുള്ളി’ വിഭാഗത്തില്‍പ്പെട്ട നായയുമായാണ് ഇയാള്‍ കാറില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. പോലീസുകാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച പ്രതിയെ ബലംപ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് വിന്‍സെന്റിന്റെതിരെ കണ്ടാണിശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ ചോദ്യം ചെയ്യാനായാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇന്നോവ കാറില്‍ എത്തിയ പ്രതി എന്തിനാണ് തന്നെ വിളിച്ചു വരുത്തിയതെന്ന് ചോദിച്ച് പോലീസ് സ്റ്റേഷനില്‍ അക്രമം അഴിച്ചു വിടുകയയാരുന്നു. വിന്‍സെന്റ് പ്രവാസിയാണെന്ന് പൊലീസ് അറിയിച്ചു.