Kerala
കത്ത് വിവാദം; തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധവുമായി ബിജെപി
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകരും നഗരസഭയില്‍ സംഘടിച്ചെത്തിയിട്ടുണ്ട്.
തിരുവനന്തപുരം | കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. മേയര്‍ ആര്യാ രാജേന്ദ്രന്റെയും ഡി ആര്‍ അനിലിന്റെയും ഓഫീസ് മുറികളുടെ മുന്നില്‍ ബിജെപിയാണ് രാവിലെ മുതല്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
ഇരുവരുടെയും ഓഫീസിന് മുന്നില്‍ കൊടികെട്ടിയ ബിജെപി കൗണ്‍സിലര്‍മാര്‍ നിലത്ത് കിടന്നും ഇരുന്നുമാണ് പ്രതിഷേധിക്കുന്നത്.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകരും നഗരസഭയില്‍ സംഘടിച്ചെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.







