Connect with us

Business

ജി സി സിയിലെ ഏറ്റവും വലിയ ലോട്ട് അൽ ഐനിൽ തുറന്നു

ലുലുവിന്റെ വാല്യൂ കൺസ്പ്റ്റ് സ്റ്റോറായ ലോട്ടിൽ 19 ദിർഹത്തിൽ താഴെ വിലയിൽ നിരവധി ഉത്പന്നങ്ങൾ

Published

|

Last Updated

അൽ ഐൻ | കുറഞ്ഞ നിരക്കിൽ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താകൾക്ക് ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസ്പ്റ്റ് സ്റ്റോറായ ലോട്ട് അൽ ഐനിലെ അൽ ഫൊവ മാളിൽ തുറന്നു. ജി സി സിയിലെ ഏറ്റവും വലിയ ലോട്ട് കൂടിയാണ് അൽ ഐനിലേത്.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്‌ർ എം എ അഷ്റഫ് അലിയുടെ സാന്നിധ്യത്തിൽ
ഫെഡറൽ നാഷ്ണൽ കൗൺസിൽ മെംബർ ഡോ. ഷെയ്ഖ് സലേം ബിൻ റക്കാദ് അൽ അമേരി  ഉദ്ഘാട‌നം നിർവഹിച്ചു. ജി സി സിയിലെ 17ാമത്തെതും യു എ ഇയിലെ ഏഴാമത്തെയും ലോട്ടാണ് അൽ ഐനിലേത്. 5300 സ്ക്വയർ ഫീറ്റിലുള്ള ലോട്ടിൽ കൂടുതൽ ഉത്പന്നങ്ങൾക്കും 19 ദിർഹത്തിൽ താഴെയാണ് വില. വീട്ടുപകരണങ്ങൾ, കിച്ചൻവെയർ, ഫാഷൻ ഉത്പന്നങ്ങൾ, ബ്യൂട്ടി പ്രൊഡ്ക്ട്സ് അടക്കം വിപുലമായ ശേഖരമാണ് ലോട്ടിൽ ഒരുക്കിയിട്ടുള്ളത്. യു എ ഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലോട്ടിലുണ്ട്.

ഉപഭോക്താകളുടെ വാല്യു ഷോപ്പിംഗ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളു‌ടെ സാന്നിദ്ധ്യം ലുലു വിപുലമാക്കുന്നത്. 2050ൽ 50 ലോട്ട് സ്റ്റോറുകളെന്ന എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കൂടിയാണ് പുതിയ സ്റ്റോർ. ലുലു ബയിംഗ് ഡയറക്ടർ മുജീബ് റഹ്മാൻ, അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ലുലു അബുദാബി ആൻഡ് അൽ ദഫ്ര റീജിയൺ ഡയറക്ടർ അബൂബ്ബക്കർ തുടങ്ങിയവരും പങ്കെടുത്തു.

---- facebook comment plugin here -----

Latest