missing food grains
രണ്ടേമുക്കാല്‍ കോടിയിലധികം രൂപയുടെ റേഷന്‍ സാധനങ്ങള്‍ കാണാനില്ലെന്ന് ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തി
ഡിപ്പോ മാനേജറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
 
		
      																					
              
              
            മലപ്പുറം | സിവില്‍ സപ്ലൈസ് ഗോഡൗണില്‍ സൂക്ഷിച്ച രണ്ടേമുക്കാല്‍ കോടിയിലധികം രൂപയുടെ റേഷന്‍ സാധനങ്ങള്‍ കാണാനില്ലെന്ന് ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തി. ഡിപ്പോ മാനേജറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലപ്പുറം തിരൂര്‍ കടുങ്ങാത്തുകുണ്ടില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ എന്‍ എഫ് എസ് എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്.
ഗോഡൗണില്‍ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ കാണാനില്ലെന്നാണ് ഇന്റേണല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എട്ട് ജീവനക്കാര്‍ക്ക് എതിരെ കല്പഞ്ചേരി പോലീസ് കേസ് എടുത്തു. താനൂര്‍ ഡിവൈ എസ് പി വി വി ബെന്നിക്കാണ് അന്വേഷണച്ചുമതല. ഭക്ഷ്യധാന്യങ്ങള്‍ കടത്തുമ്പോഴും കയറ്റിറക്കു സമയത്തും ഉണ്ടാകുന്ന നഷ്ടം കണക്കുകൂട്ടിയായിരിക്കാം ഈ കുറവ് കണക്കാക്കിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


