Kerala
ഷോക്കേറ്റു ഗൃഹനാഥന്‍ മരിച്ച സംഭവം; നഷ്ടപരിഹാരം നല്‍കുമെന്ന് കെ എസ് ഇ ബി
വീഴ്ച സമ്മതിച്ച് കെ എസ് ഇ ബി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും.
തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ ഷോക്കേറ്റു ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് കെ എസ് ഇ ബി. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കെ എസ് ഇ ബി വ്യക്തമാക്കി.
ചായ്‌ക്കോട്ടുകോണം ബാബു (65) ആണ് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്. സംഭവത്തില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈന്‍ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ബാബുവിന്റെ വീടിന് സമീപത്തുള്ള വീട്ടിലെ പറമ്പിലാണ് ലൈന്‍ പൊട്ടിവീണത്. ഇതിലൂടെ നടന്നുപോകുമ്പോഴാണ് ഷോക്കേറ്റത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.