Connect with us

Kerala

കെ എസ് ആർ ടി സിക്ക് സർക്കാർ 103 കോടി രൂപ അടിയന്തരമായി നൽകണമെന്ന് ഹെെക്കോടതി

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഉത്സവബത്തയും നല്‍കാന്‍ 103 കോടി രൂപ കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Published

|

Last Updated

കൊച്ചി | കെഎസ്ആർടിസിക്ക് സെപ്തംബർ ഒന്നിന് മുമ്പ് 103 കോടി രൂപ സർക്കാർ നല്‍കണമെന്ന് ഹൈക്കോടതി. ജൂലെെ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകണമെന്നും കോടതി വ്യക്തമാക്കി. തൊഴിലാളികൾ ഓണത്തിന് വിശന്നിരിക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അതേസമയം, കെ എസ് ആർ ടി സിയിൽ ശമ്പള വിതരണത്തിന് നടപടി തുടങ്ങിയതായി സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. കെ എസ് ആർ ടി സി ആവശ്യപ്പെടുന്ന തുകയ്ക്ക് ധനവകുപ്പിന്റെ എതിർപ്പുണ്ടെന്നും സർക്കാർ വ്യക്തമാക്കി. പണം നൽകാൻ പത്ത് ദിവസത്തെ സാവകാശവും സർക്കാർ തേടി.

പൂർണമായും ശമ്പളം നല്‍കാന്‍ കഴിയുന്ന സാഹചര്യമില്ലെന്നും ജീവനക്കാർക്ക് ശമ്പളം നല്‍കണമെങ്കില്‍ സർക്കാർ സഹായം വേണമെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഉത്സവബത്തയും നല്‍കാന്‍ 103 കോടി രൂപ കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കെഎസ്ആർടിസിയുടെ ആസ്തി വിറ്റിട്ടാണെങ്കിലും ശമ്പളം നല്‍കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. യൂണിയനുകളുമായി മന്ത്രിതല ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്.

Latest