Connect with us

Kerala

കൊല്ലത്ത് ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയില്‍

രണ്ടുദിവസം മുമ്പ് പ്രതിമയില്‍ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടു പോയിരുന്നു

Published

|

Last Updated

കൊല്ലം  |  കൊട്ടാരക്കര ഏഴുകോണില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍. പ്രതിമയുടെ തല അക്രമികള്‍ അറുത്തുമാറ്റി. രണ്ടുദിവസം മുമ്പ് പ്രതിമയില്‍ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമ തന്നെ തകര്‍ത്തിരിക്കുന്നത്.

നേരത്തെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന  ഗാന്ധിയുടെ സ്തൂപം  അക്രമികള്‍ തകര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഏഴുകോണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

---- facebook comment plugin here -----

Latest