Connect with us

usa

യു എസിലേക്കുള്ള ആദ്യ ഗ്രൂപ്പ് ടൂർ കൊച്ചിയിൽ നിന്നും പറന്നു

സംഘം ന്യൂയോർക്ക്, ഫിലാഡെൽഫിയ, പെൻസിൽവാനിയ, വാഷിംഗ്ടൺ ഡിസി, നയാഗ്ര, സാൻഫ്രാൻസിസ്‌കോ, ലോസ് ഏഞ്ചൽസ്, ലാസ് വേഗസ് എന്നിവിടങ്ങൾ സന്ദർശിക്കും

Published

|

Last Updated

കൊച്ചി | കൊവിഡ് മൂലം വന്ന അന്താരാഷ്ട്ര യാത്രാ വിലക്കുകൾ നീങ്ങിയതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എസിലേക്കുള്ള ആദ്യ ഗ്രൂപ്പ് ടൂർ കൊച്ചിയിൽ നിന്നും പറന്നു. 13 പുരുഷന്മാർ, ഒമ്പത് സ്്ത്രീകൾ, രണ്ട് കുട്ടികൾ ഉൾപ്പെടെയുളള സംഘമാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ദോഹ വഴി ന്യൂയോർക്കിലേക്ക് യാത്രതിരിച്ചത്. ഖത്വർ എയർവേയ്‌സിന്റെ ക്യൂ ആർ 517-701 ഫ്‌ളൈറ്റിലാണ് സംഘം 15 ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പോയതെന്ന് ഔട്ട്ബൗണ്ട് ടൂർ ഓപറേറ്ററായ സോമൻസ് എം ഡി എം കെ സോമൻ പറഞ്ഞു.

സംഘം ന്യൂയോർക്ക്, ഫിലാഡെൽഫിയ, പെൻസിൽവാനിയ, വാഷിംഗ്ടൺ ഡിസി, നയാഗ്ര, സാൻഫ്രാൻസിസ്‌കോ, ലോസ് ഏഞ്ചൽസ്, ലാസ് വേഗസ് എന്നിവിടങ്ങൾ സന്ദർശിക്കും. സംഘത്തിലെ 24 പേരിൽ 22 പേരും ആദ്യമായാണ് അമേരിക്ക സന്ദർശിക്കുന്നതെന്ന് സോമൻസിന്റെ ഡയറക്ടർ ജീനാ ഫെർണാണ്ടസ് പറഞ്ഞു. 20ന് 35 പേരുടെ സംഘം റഷ്യയിലേക്കും 21ന് 21 പേരുടെ സംഘം യൂറോപ്പിലേക്കും പോകും.

Latest