Connect with us

e bull jet issue

ജീവിതം സിനിമയാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍

താത്പര്യമുള്ളവര്‍ ഇ മെയില്‍ വഴി ബന്ധപ്പെടണമെന്നും പോസ്റ്റിലുണ്ട്

Published

|

Last Updated

കണ്ണൂര്‍ | തങ്ങളുടെ ജീവിതം സിനിമയാക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍. ലിബിന്‍ ഇന്‍സ്റ്റഗ്രാം എക്കൗണ്ട് വഴിയാണ് ആഗ്രഹം പ്രകടിപ്പിച്ചത്. താത്പര്യമുള്ളവര്‍ ഇ മെയില്‍ വഴി ബന്ധപ്പെടണമെന്നും പോസ്റ്റിലുണ്ട്.

ടെമ്പോ ട്രാവലര്‍ അനധികൃതമായി രൂപമാറ്റം നടത്തിയതിന് ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കഴിഞ്ഞ ആഗസ്റ്റില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കാരവനായ നെപ്പോളിയന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അറസ്റ്റിന് പിന്നാലെ ആര്‍ ടി ഓ ഓഫീസില്‍ ബഹളം വെക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest