Connect with us

Kerala

നിയമനത്തട്ടിപ്പ് വിവാദം; ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ പി എസ് സി കൈമാറി

ആസൂത്രണ ബോര്‍ഡിലെ നിയമനതട്ടിപ്പില്‍ പി എസ് സിയുടെ അസാധാരണ ഒളിച്ചുകളി പുറത്തുവന്നിരുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന വിവരാവകാശ കമ്മഷന്‍ ഇടപെട്ടതോടെ, നിയമനത്തട്ടിപ്പ് വിവാദത്തില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ പി എസ് സി കൈമാറി. ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവര്‍, ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ രേഖകളാണ് ഇന്നലെ വൈകിട്ട് കൈമാറിയത്.

ആസൂത്രണ ബോര്‍ഡിലെ നിയമനതട്ടിപ്പില്‍ പി എസ് സിയുടെ അസാധാരണ ഒളിച്ചുകളി പുറത്തുവന്നിരുന്നു. 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വിവാദമായി. നിയമനത്തില്‍ മൂടിവെച്ചതെല്ലാം ഏഴു ദിവസത്തിനുള്ളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത് ഈ മാസം ആറിനാണ്.

പരാതിപ്രളയത്തില്‍ പി എസ് സിയുടെ വിശ്വാസ്യതക്കെതിരെ സംശയങ്ങളുയര്‍ന്നപ്പോള്‍, ഉദ്യോഗാര്‍ഥികളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത് സൂക്ഷിക്കുമെന്ന് ഏഴിന് കമ്മീഷന്‍ വാര്‍ത്താകുറിപ്പിറക്കിയിരുന്നു. എന്നാല്‍ പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷക്കുള്ള മറുപടിയില്‍, ആസൂത്രണ ബോര്‍ഡിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്കുകള്‍ തെരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തില്‍ കൈമാറാന്‍ നിര്‍വ്വാഹമില്ലെന്നായിരുന്നു മറുപടി.

 

Content Highlights:
The Kerala State Information Commission forced the PSC to hand over vital examination documents to the Crime Branch regarding the Planning Board recruitment scam. The controversy intensified after a rank list was published without evaluating ten questions, benefiting a left-wing union leader. Although the PSC initially refused to share individual marks, they complied following strict official orders.

---- facebook comment plugin here -----

Latest