Connect with us

Kerala

പിടി പിരീഡില്‍ കളിക്കാന്‍ പോയി; അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍; കേസെടുത്ത് പോലീസ്

കായികാധ്യാപകന്‍ സാദിഖിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.

Published

|

Last Updated

പാലക്കാട്| പിടി പീരിഡില്‍ കളിക്കാന്‍ പോയതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍. പാലക്കാട് കഞ്ചിക്കോട് ഗവണ്‍മെന്റ് എച്ച്എസ്എസിലാണ് സംഭവം.

കായികാധ്യാപകന്‍ സാദിഖിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിട്ടുള്ളത്. അധ്യാപകന്‍ മോശമായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വാളയാര്‍ പോലീസ് കേസെടുത്തു.

Content Highlights:
Sixth-grade students at Kanjikode Government HSS in Palakkad alleged that they were physically assaulted by a teacher. The students were reportedly beaten by physical education teacher Sadiq for playing during a PT period. The Walayar police have registered a case following the complaints.

 

Latest