pocso case
ചികിത്സക്കെത്തിയ 15കാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
സ്ഥിരമായി ചികിത്സക്കെത്തിയ പെൺകുട്ടിയെ പരിശോധന എന്ന വ്യാജേന ഉപദ്രവിച്ചെന്നാണ് പരാതി.
കോഴിക്കോട് | ക്ലിനിക്കിൽ ചികിത്സക്ക് എത്തിയ 15കാരിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ചാലപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. സി എം അബൂബക്കർ (78) ആണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പോലീസ് കേസെടുത്തിട്ടുണ്ട്.
സ്ഥിരമായി ചികിത്സക്കെത്തിയ പെൺകുട്ടിയെ പരിശോധന എന്ന വ്യാജേന ഉപദ്രവിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ചികിത്സക്ക് എത്തിയപ്പോഴാണ് പെൺകുട്ടിയെ ഡോക്ടർ ഉപദ്രവിക്കുന്നതായി തിരിച്ചറിഞ്ഞ് പോലീസിൽ പരാതി നൽകിയത്.







