Kerala
മുഖ്യമന്ത്രിയില്‍ തീരുമാനം നാളെയോ മറ്റന്നാളോ; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമം: കെ മുരളീധരന്‍
എംഎല്‍എമാരുടെ അഭിപ്രായത്തോടൊപ്പം തന്നെ കേന്ദ്ര നേതൃത്വം മറ്റ് ഘടകങ്ങളും പരിശോധിക്കുന്നുണ്ട്
തിരുവനന്തപുരം | കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വൈകുന്നുവെന്ന അക്ഷേപങ്ങളില്‍ കഴമ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്ത 48 മണിക്കൂറിനുള്ളില്‍ ഉണ്ടാകുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.ചര്‍ച്ചകള്‍ക്കായി തന്നെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും ഡല്‍ഹിയിലേക്ക് വിളിച്ചിട്ടുണ്ട് .നാളെയോ മറ്റന്നാളോ ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച മാത്രമാണ് പിന്നിട്ടത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ പത്ത് ദിവസത്തോളം സമയം എടുക്കുന്നത് സ്വാഭാവികമാണ്. എംഎല്‍എമാരുടെ അഭിപ്രായത്തോടൊപ്പം തന്നെ കേന്ദ്ര നേതൃത്വം മറ്റ് ഘടകങ്ങളും പരിശോധിക്കുന്നുണ്ട്. എന്നാല്‍ തന്നെ ചര്‍ച്ചകള്‍ക്കായി വിളിച്ചത് എന്തിനാണെന്ന് വ്യക്തമല്ലെന്നും എന്നാല്‍ നിലപാടുകള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പേരുമായി ഹൈക്കമാന്‍ഡ് വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം അന്തിമമാണെന്നും കെ മുരളീധരന്‍ പറഞ്ഞു







