Connect with us

Kerala

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് പിന്‍വലിക്കും

ഇത് സംബന്ധിച്ച് ഉത്തരവ് പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി

Published

|

Last Updated

തിരുവനന്തപുരം |  പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. ഇത് സംബന്ധിച്ച് ഉത്തരവ് പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.തൽക്കാലത്തേക്ക് തുടർനടപടികൾ വേണ്ടെന്നാണ്തീരുമാനം.

122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ ഒഴികെയുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

ഏകദേശം ഒരു ലക്ഷത്തോളം ഉദ്യോഗാര്‍ഥികളെ ബാധിക്കുന്ന തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭരണ-പ്രതിപക്ഷ യുവജനസംഘടനകള്‍ പെന്‍ഷന്‍ പ്രായ വര്‍ധനക്കെതിരെ രംഗത്തുവന്നു.

 

Latest