Connect with us

International

പുടിന്റെ അടുത്ത അനുയായിയുടെ മകള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

പുടിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്ന അലക്‌സാണ്ടര്‍ ദുഗിനെയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് സൂചന

Published

|

Last Updated

മോസ്‌കോ | റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ അടുത്ത അനുയായിയുടെ മകള്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ ഫിലോസഫര്‍ അലക്‌സാണ്ടര്‍ ദുഗിന്റെ മകള്‍ ദര്യ ദുഗിന(30)യാണ് കൊല്ലപ്പെട്ടത്.

പുടിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്ന അലക്‌സാണ്ടര്‍ ദുഗിനെയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് സൂചന. മോസ്‌കോയ്ക്കു സമീപം നടന്ന ചടങ്ങില്‍ പങ്കെടുത്തശേഷം ഇരുവരും ഒരുമിച്ച് മടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.അവസാന നിമിഷം അലക്‌സാണ്ടര്‍ ദുഗിന യാത്ര മാറ്റുകയായിരുന്നു.മോസ്‌കോയ്ക്കുസമീപം ഹൈവേയില്‍വച്ച് ദര്യ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

 

Latest