Connect with us

International

ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കില്ല

പ്രധാനമന്ത്രി ലീ ക്വിയാങ്ങാണ് പ്രതിനിധി സംഘത്തെ നയിക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ സെപ്തംബര്‍ 9-10 തീയതികളിലായി നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പങ്കെടുക്കില്ലെന്ന് ബീജിംഗ്. പ്രധാനമന്ത്രി ലീ ക്വിയാങ്ങാണ് പ്രതിനിധി സംഘത്തെ നയിക്കുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് ഷി ജിന്‍പിംഗ് ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടി ഒഴിവാക്കുമെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ സെപ്തംബര്‍ 2ന് ഇന്ത്യയെ അറിയിച്ചിരുന്നു. ഇതിന്റെ രേഖാമൂലമുള്ള സ്ഥിരീകരണം ഇപ്പോഴും കാത്തിരിക്കുകയാണ്.

യുക്രൈനിലെ പ്രത്യേക സൈനിക നടപടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.