Kerala
പി സി ജോര്‍ജ് ജയിലിനു പുറത്തിറങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത് ബി ജെ പി
24 ന്യൂസ് ചാനല്‍ കാമറാമാനെ മര്‍ദിച്ചു. റിപ്പോര്‍ട്ടര്‍ ടി വിയുടെ മൈക്ക് ചവിട്ടിപ്പൊട്ടിച്ചു.
തിരുവനന്തപുരം | പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരെ ബി ജെ പിക്കാര്‍ കൈയേറ്റം ചെയ്തു. 24 ന്യൂസ് ചാനല്‍ കാമറാമാനെ മര്‍ദിച്ചു. റിപ്പോര്‍ട്ടര്‍ ടി വിയുടെ മൈക്ക് ചവിട്ടിപ്പൊട്ടിച്ചു.
വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജാമ്യം ലഭിച്ച പി സി ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം.






