kottayam murder
പത്തൊമ്പതുകാരന്റെ കൊലപാതകത്തില്‍ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയില്‍ എടുത്തു
ഓട്ടോഡ്രൈവറും കേസുമായി ബന്ധപ്പെട്ട് മറ്റ് നാലുപേരും ഇന്നലെ തന്നെ പോലീസ് കസ്റ്റഡയില്‍ എടുത്തിരുന്നു

കോട്ടയം | കോട്ടയത്ത് പത്തൊമ്പതുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പോലീസ് സ്‌റ്റേഷിന് മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയില്‍ എടുത്തു. ജിനേഷ് കെ എം എന്നയാളുടെ ഉടമസ്ഥതയിലു കെ എല്‍ 33 ഡി 4164 എന്ന ഓട്ടോ റിക്ഷയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജിനേഷ് ജോമോന്റെ ഗുണ്ടാസംഘത്തിലെ അംഗമാണ്. ഓട്ടോഡ്രൈവറും കേസുമായി ബന്ധപ്പെട്ട് മറ്റ് നാലുപേരും ഇന്നലെ തന്നെ പോലീസ് കസ്റ്റഡയില്‍ എടുത്തിരുന്നു. ഇവരുടെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയക്കും.
അതേസമയം, ഷാനിനെ കൊലപ്പെടുത്തിയത് ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഒടുവിലാണെന്ന് പോലീസ് അറിയിച്ചു. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോന്റെ മൊഴി. ഷാനെ വിവസ്ത്രനാക്കിയും മര്‍ദ്ദിച്ചു. മൂന്ന് മണിക്കൂറോളം മര്‍ദ്ദനം നടന്നു. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയില്‍ വെച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ചും മര്‍ദിച്ചു. ജോമോന്റെ സുഹൃത്തായിരുന്ന ഷാന്‍ കൂറു മാറിയതാണ് പകയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു.