Connect with us

adoption case

ദത്ത് വിവാദം ഇന്ന് അടിയന്തര പ്രമേയമായി നിയമസഭയില്‍

മുഖ്യമന്ത്രിയുടെ മറുപടിക്കും സാധ്യത

Published

|

Last Updated

തിരുവനന്തപുരം | അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്തെന്ന പരാതിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷത്തിന് മറുപടിക്ക് നല്‍കാനായി മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അനുപമയുടെ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപണമുണ്ടായിരുന്നു. വിഷയത്തില്‍ തോറ്റ് പോയെന്ന സി പി എം നേതാവ് പി കെ ശ്രീമതിയുടെ ഏറ്റുപറച്ചിലും പ്രതിപക്ഷം ചര്‍ച്ചയാക്കും.

 

 

 

---- facebook comment plugin here -----

Latest