Connect with us

Kerala

പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

15 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇര്‍ഷാദുല്‍ ഹാരിസ്.

Published

|

Last Updated

കോഴിക്കോട് |  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. കുറ്റിക്കാട്ടൂരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം കുന്നിന്‍ മുകളില്‍നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ നല്ലളം സ്വദേശി നിഖില്‍ നൈനാഫ് (22), എളേറ്റില്‍ വട്ടോളി സ്വദേശികളായ മുഹമ്മദ് അനസ് (26), മുഹമ്മദ് ഷാമില്‍ (19), പുതിയപാലം സ്വദേശി ഷംസീര്‍ (23) എന്നിവരെ അറസ്റ്റ് ചെയ്തു.

ആക്രമണത്തില്‍ പരുക്കേറ്റ കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം സ്വദേശി ഇര്‍ഷാദുല്‍ ഹാരിസിനെ (34) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.15 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇര്‍ഷാദുല്‍ ഹാരിസ്.

 

Latest