pocso case
പോലീസ് സ്‌റ്റേഷനില്‍ നിന്നും പോക്‌സോ കേസ് പ്രതി ചാടിപ്പോയി
ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് കടന്നുകളഞ്ഞത്
പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപോയി. പോലീസ് കേസെടുത്ത സജു കുര്യനാണ് രക്ഷപെട്ടത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് കടന്നുകളഞ്ഞത്.
പതിനഞ്ച് വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് സജു അറസ്റ്റിലായത്. വീട് കയറി ആക്രമിച്ച കേസിലെ പ്രതിയും മൂന്നാഴ്ച മുമ്പ് ഇതേ സ്‌റ്റേഷനില്‍ നിന്ന് രക്ഷപെട്ടിരുന്നു.







