Connect with us

haridasan murder

തലശ്ശേരി ഹരിദാസൻ വധം രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ്

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടാനായിട്ടില്ല.

Published

|

Last Updated

തലശ്ശേരി | സി പി എം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്റെ വധം രാഷ്ട്രീയ കൊലപാതകമാണെന്ന് തലശ്ശേരി സിറ്റി അസി. പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഹരിദാസനോടുള്ള രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പുലര്‍ച്ചെ വീടിന്റെ മുന്നില്‍ വെച്ച് ഹരിദാസിനെ വെട്ടിക്കൊല്ലുന്നത്.

സംഭവത്തില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ ഗൂഢാലോചനയിൽ പങ്കെടുത്തവരാണ്. എന്നാല്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടാനായിട്ടില്ല. ഇവര്‍ തലശ്ശേരി മേഖലയില്‍ തന്നെ ഒളിവില്‍ കഴിയുന്നതായാണ് പോലീസ് നല്‍കുന്ന സൂചന.

Latest