Connect with us

National

അധ്യാപക നിയമന അഴിമതി; ടിഎംസി യുവനേതാവ് കുന്തല്‍ ഘോഷ് അറസ്റ്റില്‍

കുന്തല്‍ ഘോഷ് 325 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നും സിബിഐ പറഞ്ഞിരുന്നു.

Published

|

Last Updated

കൊല്‍ക്കത്ത| ബംഗാളില്‍ അധ്യാപക നിയമന അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുവജന വിഭാഗം നേതാവ് കുന്തല്‍ ഘോഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഹൂഗ്ലിയിലെ ടിഎംസിയുടെ യൂത്ത് വിങ് അംഗമാണ് കുന്തല്‍ ഘോഷ്. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഇഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ഫ്ളാറ്റുകള്‍ റെയ്ഡ് ചെയ്തിരുന്നു.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുന്തല്‍ ഘോഷിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2014 നും 2021 നും ഇടയില്‍ പശ്ചിമ ബംഗാളില്‍ ഉടനീളമുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരായും ജീവനക്കാരായും നിയമിക്കാമെന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ 100 കോടി രൂപ തട്ടിയെടുത്തതായും സിബിഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

കുന്തല്‍ ഘോഷ് 325 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നും സിബിഐ പറഞ്ഞിരുന്നു. പ്രൈമറി സ്‌കൂള്‍ അധ്യാപക ജോലിക്കായി കുന്തല്‍ ഘോഷ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയുണ്ട്. ബംഗാളിലെ സ്വകാര്യ കോളജുകളുടെയും സ്ഥാപനങ്ങളുടെയും അസോസിയേഷന്റെ പ്രസിഡന്റും ടിഎംസി എംഎല്‍എയും പശ്ചിമ ബംഗാള്‍ പ്രാഥമിക വിദ്യാഭ്യാസ ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ മണിക് ഭട്ടാചാര്യയുടെ അടുത്ത സഹായിയുമാണ് അറസ്റ്റിലായ കുന്തല്‍ ഘോഷ്.

 

---- facebook comment plugin here -----

Latest