Connect with us

First Gear

ടാറ്റ മോട്ടോഴ്സ് പുതിയ ഇവി കണ്‍സെപ്റ്റിന്റെ ടീസര്‍ വീഡിയോ പുറത്തിറക്കി

ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷം 19,106 ഇവികള്‍ വിറ്റഴിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ടാറ്റ മോട്ടോഴ്സ് കമ്പനിയുടെ വരാനിരിക്കുന്ന ഇവി കണ്‍സെപ്റ്റിന്റെ പുതിയ ടീസര്‍ വീഡിയോ പുറത്തിറക്കി. നേരത്തെ ഇവിയുടെ ടീസര്‍ പുറത്തിറക്കിയിരുന്നെങ്കിലും വ്യക്തത ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇതൊരു എസ് യുവിയാണെന്ന് സ്ഥിരീകരിച്ചു. ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷം 19,106 ഇവികള്‍ വിറ്റഴിച്ചിട്ടുണ്ട്. നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയെല്ലാം കൂടുതല്‍ വില്‍പ്പന നടത്തിയ വാഹനങ്ങളാണ്.

വരാനിരിക്കുന്ന ഇലക്ട്രിക് എസ്യുവി കണ്‍സെപ്റ്റിന്റെ ടീസര്‍ വീഡിയോയില്‍ മൂര്‍ച്ചയുള്ള ലൈനുകളും ഡിസൈന്‍ ഘടകങ്ങളും കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഇവി നെക്സോണ്‍ കൂപ്പെ ഇവി ആയിരിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ വ്യക്തമായി അറിയാന്‍ 2022 ഏപ്രില്‍ 6-ന് അതിന്റെ അരങ്ങേറ്റം വരെ കാത്തിരിക്കേണ്ടി വരും. നിലവില്‍ ഇലക്ട്രിക് എസ്യുവിയെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. ഇത് ടാറ്റ മോട്ടോഴ്സിന്റെ മുന്‍നിര ഇവി ഉല്‍പ്പന്നത്തെ അടയാളപ്പെടുത്തുന്ന ഒരു മോഡലായിരിക്കുമെന്നാണ് സൂചനകള്‍.

ടാറ്റ സിയറ ഇവി കണ്‍സെപ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂപ്പെ എസ് യുവിക്ക് അളവുകള്‍ കുറവായിരിക്കും. എന്നാല്‍ നെക്സോണ്‍ ഇവിയില്‍ ഉള്ളതിനേക്കാള്‍ വലിയ ബാറ്ററി പാക്ക് ഉണ്ടായിരിക്കും. കണ്‍സെപ്റ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ വിപണിയിലെ ഫെയ്സ് ലിഫ്റ്റ് ചെയ്ത എംജി ഇസെഡ്എസ് ഇവി, പഴയ ഹ്യുണ്ടായ് കോന ഇവി എന്നിവയ്ക്കെതിരെയായിരിക്കും പുതിയ ഇവി മാറ്റുരയ്ക്കുക.

 

Latest