Connect with us

Kerala

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍; വിദ്യാര്‍ഥികളും ഐടി പ്രൊഫഷനലുകളുമായി സംവദിക്കും

കൊല്ലം ആശ്രാമം മൈതാനത്തു നടക്കുന്ന ശ്രീനാരായണ ഗുരു - മഹാത്മാ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്ന് മണിക്ക് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം| രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍. കൊല്ലം ആശ്രാമം മൈതാനത്തു നടക്കുന്ന ശ്രീനാരായണ ഗുരു – മഹാത്മാ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്ന് മണിക്ക് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടിക്കാനം മരിയന്‍ കോളജിലെ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിക്കും.

നാളെ രാവിലെ പത്തു മണിക്ക് തിരുവനന്തപുരം ഐടി പ്രൊഫഷനലുകളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. ടെക്നോ പാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ 80 ഐടി പ്രൊഫഷനലുകള്‍ക്ക് പുറമെ സ്റ്റാര്‍ട്ട് അപ് പ്രതിനിധികള്‍, വിവിധ കമ്പനികളിലെ സിഇഒമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര നാളെയാണ് സമാപിക്കുന്നത്. സമാപന സമ്മേളനം വൈകീട്ട് അഞ്ചുമണിക്ക് പുത്തരിക്കണ്ടത്ത് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

 

Latest