Kerala
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
രാവിലെ 9.30നാണ് പരീക്ഷകള്‍ ആരംഭിക്കുക.
തിരുവനന്തപുരം|സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. രാവിലെ 9.30നാണ് പരീക്ഷകള്‍ തുടങ്ങുക. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ അടക്കം 4,79,263 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.
1977 കേന്ദ്രങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിച്ച് 28ന് അവസാനിക്കും. മെയ് 22നാണ് ഫലപ്രഖ്യാപനം. എസ്എസ്എല്‍സി, പ്ലസ് വണ്‍ പരീക്ഷകള്‍ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.
---- facebook comment plugin here -----


