Connect with us

Business

പത്ത് ലക്ഷം കടന്ന് കുതിപ്പ്; നെക്സോണിന്റെ കരുത്തിൽ ടാറ്റ മോട്ടോഴ്സിന് റെക്കോർഡ് വിൽപന

സുരക്ഷയ്ക്കും ഡിസൈനിനും നൽകുന്ന മുൻഗണനയും വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളുമാണ് നെക്സോണിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട എസ്‌ യു വി ആക്കി മാറ്റുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്സ് 2026-ൽ ചരിത്രപരമായ നേട്ടം കൈവരിച്ചു. ജനുവരി മാസത്തിൽ മാത്രം 71,066 യൂണിറ്റുകൾ വിറ്റഴിച്ച് കമ്പനി തങ്ങളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപന രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 47.1 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.

ടാറ്റയുടെ ജനപ്രിയ മോഡലായ നെക്സോൺ തന്നെയാണ് ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കരുത്ത്. ജനുവരിയിൽ മാത്രം 23,000 യൂണിറ്റുകൾ വിറ്റഴിഞ്ഞ നെക്സോൺ, മൊത്തം പത്ത് ലക്ഷം വിൽപനയെന്ന വലിയ നാഴികക്കല്ലും പിന്നിട്ടു കഴിഞ്ഞു. സുരക്ഷയ്ക്കും ഡിസൈനിനും നൽകുന്ന മുൻഗണനയും വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളുമാണ് നെക്സോണിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട എസ്‌ യു വി ആക്കി മാറ്റുന്നത്.

സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, ഫിയർലെസ് എന്നീ പ്രധാന ട്രിമ്മുകളിലാണ് നെക്സോൺ എത്തുന്നത്. പെട്രോൾ നിരയിൽ സ്മാർട്ട് മുതൽ ഫിയർലെസ് വരെ വിവിധ ഗിയർബോക്സ് ഓപ്ഷനുകൾ ലഭിക്കുമ്പോൾ, ഡീസൽ പതിപ്പിൽ പ്യുവർ മുതലുള്ള വേരിയന്റുകളിൽ എ എം ടി സൗകര്യം ലഭ്യമാണ്. പുതുതായി പുറത്തിറങ്ങിയ സി എൻ ജി ഓപ്ഷൻ സ്മാർട്ട് മുതൽ ഫിയർലെസ് വരെയുള്ള എല്ലാ വേരിയന്റുകളിലും ലഭ്യമാണെന്നത് പ്രത്യേകതയാണ്.

120 എച്ച് പി. കരുത്തുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് അടിസ്ഥാന മോഡലുകളിൽ വരുന്നത്. അഞ്ച് സ്പീഡ് മാനുവൽ മുതൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (ഡി സി ടി.) വരെയുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഇതിലുണ്ട്.

കൂടുതൽ ടോർക്ക് ആഗ്രഹിക്കുന്നവർക്കായി 115 എച്ച് പി. നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും ടാറ്റ ഒരുക്കിയിട്ടുണ്ട്. ഇതിൽ ആറ് സ്പീഡ് മാനുവൽ, എ എം ടി. ഗിയർബോക്സുകൾ ലഭ്യമാണ്.
ഇന്ധന ലാഭം ആഗ്രഹിക്കുന്നവർക്കായി 100 എച്ച് പി. കരുത്തുള്ള 1.2 ലിറ്റർ ടർബോ സി എൻ ജി. പതിപ്പും നെക്സോൺ വാഗ്ദാനം ചെയ്യുന്നു.

---- facebook comment plugin here -----

Latest